Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibilitynor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!
When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.
I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്.
മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.
യാഹൂ മാപ്പ് പറയുക.
Saturday, March 3, 2007
Monday, February 12, 2007
വെയില്‍
ധ്രുതിയില്‍ ഒരു കുറിപ്പ്:
ഇന്നലെ ഞാന്‍ ഒരു തമിഴ് ഫിലിം കണ്ടു: വെയില്‍.
നമ്മുടെ ഭാവന അഭിനയിക്കുന്നതിനാലാണ് എന്റെ പ്രിയതമ ആ വി സി ഡി എടുത്തത്. അധികമൊന്നും പ്രതീക്ഷിച്ചല്ല ഞാനും കാണാനിരുന്നത്. കുറ്റങ്ങളും കുറവുകളും ധാരാളം പറയാന്‍ കാണും.
പക്ഷെ പറയട്ടേ: വളരെ നല്ല ഒരു ചിത്രം.
- തനിമയുള്ള ചിത്രങ്ങളെടുക്കാന്‍ നമുക്കിനി തമിഴന്മാര്‍ക്ക് ശിഷ്യപ്പെടാം, അല്ലേ?

Monday, February 5, 2007
അത്ഭുതകരമായ ശുദ്ധജല ചികിത്സ (Amazing Water Therapy)
ദിവസവും 6 ഗ്ലാസ്സ് വീതം വെള്ളം കുടിച്ച് മരുന്ന്, ഗുളികകള്‍, ഇഞ്ചെക്‍ഷന്‍ എന്നിവയും അതുവഴി ഡോക്റ്റരേയും ഒഴിവാക്കുക!
-ചുമ, അര്‍ബുദം,ആസ്ത്‌മ, ക്ഷയം,മൂത്രാശയക്കല്ല്,വയറിളക്കം,പ്രമേഹം,അസിഡിറ്റി,മെനന്‍ജൈറ്റിസ് തുടങ്ങി ഒരുവിധം എല്ലാ അസുഖങ്ങളും ഇതുവഴി ഭേദമാക്കാവുന്നതാണ്.
ദിവസവും രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റയുടന്‍, പല്ലു പോലും തേക്കാതെ, 1.5 ലി. വെള്ളം (5-6 ഗ്ലാസ്സ്) കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഇതിനായി ഉപയോഗിക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെള്ളം കുടിക്കും മുന്‍പും കുടിച്ച ശേഷവും ഒരു മണിക്കൂര്‍ നേരത്തേക്ക് മറ്റൊരു പാനീയമോ ഭക്ഷണമോ കഴിക്കാന്‍ പാടില്ല.
ആദ്യമൊക്കെ 1.5 ലി. വെള്ളം ഒറ്റയടിക്ക് കുടിക്കുക പ്രയാസമായിരിക്കും. പക്ഷേ പതിവായാല്‍ അതൊരു പ്രശ്നമേ ആവില്ലാ.
അതല്ലെങ്കില്‍ ആദ്യദിവസങ്ങളില്‍ 4 ഗ്ലാസ്സ് കുടിച്ച് 2 മിനിറ്റ് കഴിഞ്ഞ ശേഷം ബാക്കി കുടിക്കുക.
തുടക്കത്തില്‍ അധികമായ മൂത്രശങ്ക തോന്നുമെങ്കിലും പിന്നീടിത് സാധാരണമായിത്തീരും.
ജലചികിത്സ മൂലം മാറുന്ന/കുറയുന്ന രോഗങ്ങളുടെ കാലയളവ്:
മലബന്ധം - 1 ദിവസം
അസിഡിറ്റി - 2 ദിവസം
പ്രമേഹം - 7 ദിവസം
ക്യാന്‍സര്‍ - 4 ആഴ്ച
ശ്വാസകോശാര്‍ബുദം - 3 മാസം
ബ്ലുഡ് പ്രഷര്‍ - 4 ആഴ്ച
സന്ധിവേദന, സന്ധിവാതം എന്നീ രോഗങ്ങളുള്ളവര്‍ ആദ്യ ഒരാഴ്ച ദിവസവും 3 പ്രാവശ്യം (കാലത്ത്, ഉച്ചക്ക്, രാത്രി) ഭക്ഷണത്തിന് 1 മണിക്കൂര്‍ മുന്‍പ്, പിന്നീട് ദിവസവും 2 പ്രാവശ്യം വീതം.
(ഇ-മെയില്‍ വഴി എനിക്കു ലഭിച്ച ഒരു PPS MSG-ന്റെ രത്നച്ചുരുക്കം)

Monday, January 8, 2007
ഒരു കഥയുടെ കഥ
ഒരു കഥയുടെ കഥ
ക്രൈസ്റ്റ് കോളേജില്‍ ഫൈനല്‍ ഇയര്‍.
ക്ലാസ് കട്ട് മെയിന്‍ ഹോബിയാക്കിയിരുന്ന കാലം.
വെള്ളിയാഴ്ച ഒഴിച്ച് (അന്നാണല്ലോ പുതിയ പടം റിലീസ്)ബാക്കി മിക്ക ദിവസങ്ങളിലും ഉച്ച തിരിഞ്ഞാല്‍ സച്ചിസാറിന്റെ (കവി സച്ചിദാനന്ദന്‍)പാടത്തിന്‍ കരയിലുള്ള വാടകവീട്ടില്‍ സദിര്.
ടോപിക്സ്: നക്സലിസത്തിന്റെ അപചയങ്ങള്‍, നവീന മലയാളകവികളും നിരൂപകരും ഇത്യാദി.
അവിടെ വച്ചാണവളെ പരിചയപ്പെട്ടത്.
ഒരു അള്‍ട്രാ മോഡേണ്‍ എലുമ്പി.
ഞാനാണെങ്കില്‍ ‘അറിയപ്പെടുന്ന‘ ഒരു കഥാകൃത്ത്. (കുങ്കുമത്തില്‍ ഒരു കഥ പ്രസിദ്ധീകരിച്ച ഖ്യാതിയുടെ കുതിരപ്പുറമേറി...)
വളച്ചു കെട്ടാതെ കാര്യത്തിലേക്ക്:
ഒരു ദിവസം നമ്രമുഖിയായി പ്രേമപൂര്‍വം, ഒരു കടലാസുകെട്ട് എന്റെ കയ്യില്‍ തന്നുകൊണ്ടവള്‍ പറഞ്ഞു: ‘എന്റെ ഒരു കഥയാ, ഒന്നു കറക്റ്റ് ചെയ്ത് തരാമോ?’
തലക്കനത്തിനിനിയെന്തു വേണം?
അന്നു തന്നെ ഊണും ഉറക്കവുമുപേക്ഷിച്ച് തുടങ്ങി ‘ഓപെറേഷന്‍ വെട്ടിനിരത്തല്‍‘.
തുടക്കം കഥയുടെ പേരില്‍ നിന്നു തന്നെ ...... വാക്കു വാക്കായി, വരി വരിയായി....
അവസാനം വായിച്ചു നോക്കി.
കൊള്ളാം, കലക്കന്‍ സാധനം.പക്ഷേ, അവളെഴുതിയ കഥയെവിടെ, ഈ കഥയെവിടെ? രണ്ടും തമ്മില്‍ അജഗജാന്തരം കഴിഞ്ഞ് വ്യത്യാസം ബാക്കി കിടക്കുന്നു.
രണ്ടാം വായനയും മൂന്നാം വായനയും പിന്നിട്ടപ്പോള്‍ തോന്നി:‘ഈ കഥ ഞാനെന്തിനവള്‍ക്കു തിരിച്ചു കൊടുക്കണം? ഇതിപ്പോള്‍ എന്റെ കഥയല്ലേ?‘
- അന്നു തന്നെ കഥ ഞാന്‍ കുങ്കുമത്തിനയച്ചുകൊടുത്തു.
( പ്രസിദ്ധികരിക്കാതെ തിരിച്ചു വന്ന ആ കഥ -സ്റ്റാമ്പൊട്ടിച്ച കവറുകള്‍ പലതും പിന്നിട്ട്- ഒല്ലൂര്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ച്, വാര്‍ഷികം പോലും കാണാതെ അകാല ചരമമടഞ്ഞ ഒരു മാസികയില്‍ പിന്നീട് വെളിച്ചം കണ്ടു)
പക്ഷേ അതല്ലല്ലോ പ്രശ്നം:
അവളെ എങ്ങനെ അഭിമുഖീകരിക്കും?
-വളരെ കാലത്തെ ‘ഒളിച്ചേ കണ്ടേ‘ കളികള്‍ക്കു ശേഷം ഒരു നാള്‍ പിടിക്കപ്പെട്ടപ്പോള്‍ വളരെ കൂള്‍ ആയി, അല്പവും മനസ്സാക്ഷിക്കുത്തില്ലാതെ, പറഞ്ഞു: ‘ആ കഥ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി കറക്റ്റ് ചെയ്തതായിരുന്നു, ഞാന്‍. പക്ഷേ രണ്ടു ദിവസമായി കാണാനില്ലാ, ബസ്സില്‍ വച്ചു കളഞ്ഞു പോയതാകാം സോദരീ‘.
എന്നിട്ട് മനസ്സില്‍ ഓര്‍ത്തു: കുങ്കുമത്തില്‍ കഥ വരുമ്പോള്‍ അവള്‍ വായിച്ചാലോ? ഓ, കുഴപ്പമില്ല, പ്രസിദ്ധീകരിക്കുന്ന കഥ അവളുടേതല്ലല്ലോ, എന്റേതല്ലേ?
Wednesday, December 27, 2006
ഓര്‍മ്മിക്കാന്‍
ഓര്‍മ്മിക്കാന്‍ (ഓമനിക്കാനല്ല)
--കൊള്ളരുതാത്തവരാണ് കൊള്ളാവുന്ന ഉപദേശങ്ങള്‍ തരുന്നത്.
--ബുധ്ധിമാന്‍ തനിച്ചിരിക്കുമ്പോഴും ഏകനല്ല.
--കാമുകി ഒരു കുപ്പി വീഞ്ഞാണ്, ഭാര്യ വെറും വീഞ്ഞുകുപ്പിയും.
--കുടിയന്‍ ഒരു വിസ്കികുപ്പിപോലെയാണ്, കഴുത്തും വയറുമുണ്ട്- തലയില്ല.
--കോപം വരുമ്പോള്‍ നാലുവരെയെണ്ണുക.
--ചിരിക്കൂ, ലോകം നിങ്ങളുടെ കൂടെ ചിരിക്കും, കരഞ്ഞാലോ, നിങ്ങള്‍ ഒറ്റക്കു കരയേണ്ടിവരും.
--ജോലിത്തിരക്കുള്ളവനു ദു:ഖിക്കാന്‍ നേരമില്ലാ.
--വയറിനോടു തര്‍ക്കിക്കുക പ്രയാസമാണ്, കാരണം അതിന് ചെവികളില്ലല്ലോ.
--സുന്ദരമായത് നല്ലതായിക്കൊള്ളണമെന്നില്ല, എന്നാല്‍ നല്ലത് എപ്പോഴും സുന്ദരമായിരിക്കും.
--സ്ത്രീയോട് അറിയുന്നതെല്ലാം പറയുന്നവന് ഒന്നും അറിഞ്ഞുകൂടാ.
-മൃഗങ്ങളെയല്ലാ ബലി ചെയ്യേണ്ടത്, മനുഷ്യനിലെ മൃഗങ്ങളേയാണ്.
--നൂറു മണ്ടന്മാര്‍ ചേര്‍ന്നാലും ബുദ്ധിയുള്ള ഒരു തീരുമാനം ഉണ്ടാകില്ലാ.
--വാഗ്ദാനങ്ങളെല്ലാം ലംഘിക്കാനുള്ളതാണ്.
--പ്രതീക്ഷ പുലര്‍ത്താത്തവര്‍ അനുഗ്രഹീതരാണ്, കാരണം അവര്‍ നിരാശരാകില്ല.
--ദുഷ്ടന്‍ ഭയം കൊണ്ടു അനുസരിക്കുന്നു, ശിഷ്യന്‍ സ്നേഹം കൊണ്ടനുസരിക്കുന്നു.
-ഏറ്റവും വലിയ അബദ്ധം, അബദ്ധം അബദ്ധമാണെന്ന ബോധമില്ലാതിരിക്കലാണ്.
--കൈകള്‍ക്കും കണ്ണുകള്‍ക്കും നല്‍കുന്നതിലും അവധി നിങ്ങളുടെ നാക്കിനു നല്‍കുക.
--ആവശ്യത്തിലധികം ചിരിക്കുന്നവനാണ് ഏറ്റവും അസന്തുഷ്ടന്‍.
--ഒരു സ്ത്രീക്ക് പുരുഷനെ ആകര്‍ഷിക്കാന്‍ കഴിയാത്ത പ്രായമാകുമ്പോള്‍ അവള്‍ ദൈവത്തിലേക്ക് തിരിയുന്നു.
--നിങ്ങള്‍ കണക്കറ്റു നിങ്ങളെ സ്നേഹിച്ചാല്‍ നിങ്ങളെ ആരും സ്നേഹിക്കില്ല.
--ചക്രവാളം പോലെയാണ് ആദര്‍ശങ്ങളും; അടുക്കും തോറും അകന്നകന്നു പോകും.
--ആശയങ്ങള്‍ മീശ പോലെയാണ്, വളര്‍ത്തുന്നവര്‍ക്കേ അതുണ്ടാകൂ.
-സ്നേഹം കൂടാതെ ദാനം ചെയ്യാം, ദാനം ചെയ്യാതെ സ്നേഹിക്കാനാവില്ല.
(കടപ്പാട്: ദ്വീപിക കാര്‍ട്ടൂണ്‍സ്കോപ് 3618. - സംബാ-ടി പി അബ്ദുല്ലത്തീഫ്,മുട്ടം)

Subscribe to:
Posts (Atom)