Wednesday, December 27, 2006

ഓര്‍മ്മിക്കാന്‍

ഓര്‍മ്മിക്കാന്‍ (ഓമനിക്കാനല്ല)

--കൊള്ളരുതാത്തവരാണ് കൊള്ളാവുന്ന ഉപദേശങ്ങള്‍ തരുന്നത്.

--ബുധ്ധിമാന്‍ തനിച്ചിരിക്കുമ്പോഴും ഏകനല്ല.

--കാമുകി ഒരു കുപ്പി വീഞ്ഞാണ്, ഭാര്യ വെറും വീഞ്ഞുകുപ്പിയും.

--കുടിയന്‍ ഒരു വിസ്കികുപ്പിപോലെയാണ്, കഴുത്തും വയറുമുണ്ട്- തലയില്ല.

--കോപം വരുമ്പോള്‍ നാലുവരെയെണ്ണുക.

--ചിരിക്കൂ, ലോകം നിങ്ങളുടെ കൂടെ ചിരിക്കും, കരഞ്ഞാലോ, നിങ്ങള്‍ ഒറ്റക്കു കരയേണ്ടിവരും.

--ജോലിത്തിരക്കുള്ളവനു ദു:ഖിക്കാന്‍ നേരമില്ലാ.

--വയറിനോടു തര്‍ക്കിക്കുക പ്രയാസമാണ്, കാരണം അതിന് ചെവികളില്ലല്ലോ.

--സുന്ദരമായത് നല്ലതായിക്കൊള്ളണമെന്നില്ല, എന്നാല്‍ നല്ലത് എപ്പോഴും സുന്ദരമായിരിക്കും.

--സ്ത്രീയോട് അറിയുന്നതെല്ലാം പറയുന്നവന് ഒന്നും അറിഞ്ഞുകൂടാ.

-മൃഗങ്ങളെയല്ലാ ബലി ചെയ്യേണ്ടത്, മനുഷ്യനിലെ മൃഗങ്ങളേയാണ്.

--നൂറു മണ്ടന്മാര്‍ ചേര്‍ന്നാലും ബുദ്ധിയുള്ള ഒരു തീരുമാനം ഉണ്ടാകില്ലാ.

--വാഗ്ദാനങ്ങളെല്ലാം ലംഘിക്കാനുള്ളതാണ്.

--പ്രതീക്ഷ പുലര്‍ത്താത്തവര്‍ അനുഗ്രഹീതരാണ്, കാരണം അവര്‍ നിരാശരാകില്ല.

--ദുഷ്ടന്‍ ഭയം കൊണ്ടു അനുസരിക്കുന്നു, ശിഷ്യന്‍ സ്നേഹം കൊണ്ടനുസരിക്കുന്നു.

-ഏറ്റവും വലിയ അബദ്ധം, അബദ്ധം അബദ്ധമാണെന്ന ബോധമില്ലാതിരിക്കലാണ്.

--കൈകള്‍ക്കും കണ്ണുകള്‍ക്കും നല്‍കുന്നതിലും അവധി നിങ്ങളുടെ നാക്കിനു നല്‍കുക.

--ആവശ്യത്തിലധികം ചിരിക്കുന്നവനാണ് ഏറ്റവും അസന്തുഷ്ടന്‍.

--ഒരു സ്ത്രീക്ക് പുരുഷനെ ആകര്‍ഷിക്കാന്‍ കഴിയാത്ത പ്രായമാകുമ്പോള്‍ അവള്‍ ദൈവത്തിലേക്ക് തിരിയുന്നു.

--നിങ്ങള്‍ കണക്കറ്റു നിങ്ങളെ സ്നേഹിച്ചാല്‍ നിങ്ങളെ ആരും സ്നേഹിക്കില്ല.

--ചക്രവാളം പോലെയാണ് ആദര്‍ശങ്ങളും; അടുക്കും തോറും അകന്നകന്നു പോകും.

--ആശയങ്ങള്‍ മീശ പോലെയാണ്, വളര്‍ത്തുന്നവര്‍ക്കേ അതുണ്ടാകൂ.

-സ്നേഹം കൂടാതെ ദാനം ചെയ്യാം, ദാനം ചെയ്യാതെ സ്നേഹിക്കാനാവില്ല.

(കടപ്പാട്: ദ്വീപിക കാര്‍ട്ടൂണ്‍സ്കോപ് 3618. - സംബാ‌-ടി പി അബ്ദുല്ലത്തീഫ്,മുട്ടം)

4 comments:

kaithamullu - കൈതമുള്ള് said...

kaithamullu - കൈതമുള്ള് said...

ദാണ്ടെ, കാലത്ത് കണ്ണു മിഴിച്ചപ്പോള്‍ മുന്നില്‍ ദ്വീപിക.ഇഷ്ടദേവന്‍ രാജുനായരുടെ കാര്‍ട്ടൂണ്‍സ്കോപ്.

താണു പൊങ്ങിയപ്പോഴോ ചില മുത്തുകള്‍....

നിങ്ങളുമായി അതു പങ്കു വച്ചേ മതിയെന്ന വാശി:
കേട്ടതാണു, അറിയുന്നതാണ്; പക്ഷേ ...

December 11, 2006 11:32 PM


ആരോമല്‍ said...

മുന്‍ കൂര്‍ ജാമ്യം അല്ലെ!!!!

December 16, 2006 10:31 AM


rekha said...

very fine; and i am also thankfull for your valuable comment

December 25, 2006 11:22 PM


kaithamullu - കൈതമുള്ള് said...

ആരാ,സോറി,രോമലേ,
ജാമ്യമെടുത്താണല്ലോ, കൃത്യം നടത്തീത്; അതോണ്ട്
ഷെമീന്ന്.....

രേഖാ,
അതിലെ ചില ഉദ്ധരണികള്‍ ചില ബ്ലോഗ്ഗന്മാര്‍ വായിച്ചിരിക്കണം.(നിര്‍ബന്ധിത വിദ്യാഭ്യാസം)
നന്ദി...

സു | Su said...

വായിച്ചു. ഞാന്‍ ആദ്യം വായിച്ചിരുന്നില്ല. ചിലതൊക്കെ ഇഷ്ടപ്പെട്ടു. ചിലതൊന്നും ഇഷ്ടമായില്ല.

നാലുവരെ എണ്ണിയിട്ടും കോപം തീര്‍ന്നില്ല. ;)

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

പൂവുകള്‍.....മുള്ളുകള്‍ said...

സു,

നന്ദി,എനിക്കറിയാം ഇഷ്ടപ്പെടാത്തതേതൊക്കെയെന്ന്.

വിചാരം,

നവവത്സരാസംസകള്‍.