Monday, February 5, 2007

അത്ഭുതകരമായ ശുദ്ധജല ചികിത്സ (Amazing Water Therapy)

ദിവസവും 6 ഗ്ലാസ്സ് വീതം വെള്ളം കുടിച്ച് മരുന്ന്, ഗുളികകള്‍, ഇഞ്ചെക്‍ഷന്‍ എന്നിവയും അതുവഴി ഡോക്റ്റരേയും ഒഴിവാക്കുക!

-ചുമ, അര്‍ബുദം,ആസ്ത്‌മ, ക്ഷയം,മൂത്രാശയക്കല്ല്,വയറിളക്കം,പ്രമേഹം,അസിഡിറ്റി,മെനന്‍‌ജൈറ്റിസ് തുടങ്ങി ഒരുവിധം എല്ലാ അസുഖങ്ങളും ഇതുവഴി ഭേദമാക്കാവുന്നതാണ്.

ദിവസവും രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റയുടന്‍, പല്ലു പോലും തേക്കാതെ, 1.5 ലി. വെള്ളം (5-6 ഗ്ലാസ്സ്) കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഇതിനായി ഉപയോഗിക്കാം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെള്ളം കുടിക്കും മുന്‍പും കുടിച്ച ശേഷവും ഒരു മണിക്കൂര്‍ നേരത്തേക്ക് മറ്റൊരു പാനീയമോ ഭക്ഷണമോ കഴിക്കാന്‍ പാടില്ല.
ആദ്യമൊക്കെ 1.5 ലി. വെള്ളം ഒറ്റയടിക്ക് കുടിക്കുക പ്രയാസമായിരിക്കും. പക്ഷേ പതിവായാല്‍ അതൊരു പ്രശ്നമേ ആവില്ലാ.
അതല്ലെങ്കില്‍ ആദ്യദിവസങ്ങളില്‍ 4 ഗ്ലാസ്സ് കുടിച്ച് 2 മിനിറ്റ് കഴിഞ്ഞ ശേഷം ബാക്കി കുടിക്കുക.

തുടക്കത്തില്‍ അധികമായ മൂത്രശങ്ക തോന്നുമെങ്കിലും പിന്നീടിത് സാധാരണമായിത്തീരും.

ജലചികിത്സ മൂലം മാറുന്ന/കുറയുന്ന രോഗങ്ങളുടെ കാലയളവ്:

മലബന്ധം - 1 ദിവസം
അസിഡിറ്റി - 2 ദിവസം
പ്രമേഹം - 7 ദിവസം
ക്യാന്‍സര്‍ - 4 ആഴ്ച
ശ്വാസകോശാര്‍ബുദം - 3 മാസം
ബ്ലുഡ് പ്രഷര്‍ - 4 ആഴ്ച

സന്ധിവേദന, സന്ധിവാതം എന്നീ രോഗങ്ങളുള്ളവര്‍ ആദ്യ ഒരാഴ്ച ദിവസവും 3 പ്രാവശ്യം (കാലത്ത്, ഉച്ചക്ക്, രാത്രി) ഭക്ഷണത്തിന് 1 മണിക്കൂര്‍ മുന്‍പ്, പിന്നീട് ദിവസവും 2 പ്രാവശ്യം വീതം.

(ഇ-മെയില്‍ വഴി എനിക്കു ലഭിച്ച ഒരു PPS MSG-ന്റെ രത്നച്ചുരുക്കം)

10 comments:

kaithamullu - കൈതമുള്ള് said...

ഇ-മെയില്‍ വഴി ലഭിച്ച ഒരു മെസ്സേജിന്റെ സംക്ഷിപ്ത രൂപമാണിത്.(നിങ്ങളില്‍ പലര്‍ക്കും ഈ സന്ദേശം കിട്ടിക്കാണുമെന്നു കരുതുന്നു)വെള്ളം എങ്ങിനെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വിവരണവും മെസ്സേജിലുണ്ട്.

-സഹബ്ലോഗന്മാര്‍ക്കും ബ്ലോഗിണികള്‍ക്കുമായി ഇതിവിടെ സമര്‍പ്പിക്കുന്നു.

ഒറിജിനല്‍ മെസ്സേജ് വേണ്ടവര്‍ ദയവായി ഇ-മെയില്‍ ID എനിക്കയച്ചു തരിക:
shashi@mohebi.com

സാരംഗി said...

:-)കൈതമുള്‍സേ..
ഒറ്റമൂലിചികിത്സ തുടങ്ങിയോ?
ഞാന്‍ ഒരുഗ്ലാസ്‌ പോലും വെള്ളം കുടിയ്ക്കാന്‍ മടിയുള്ള ആളാണു..പകരം ചായ..ചായ..എപ്പോഴും. അതുകൊണ്ടുള്ള ദോഷങ്ങളും ധാരാളം അനുഭവിച്ചിട്ടുണ്ട്‌. എന്തായാലും ഇതൊന്നു പരീക്ഷിക്കട്ടെ...തുടക്കം ദേ ഇപ്പോള്‍ തന്നെ.

Typist | എഴുത്തുകാരി said...

രാവിലെ എഴുന്നേറ്റ ഉടനെ കുടിക്കുന്നതുകൊണ്ടു്
കൂടുതല്‍ ഗുണം ഉണ്ടെന്നറിഞ്ഞില്ല.ഒരു ദിവസം
8 ഗ്ലാസ്‌ വെള്ളം കുടിക്കുന്നതു് നല്ലതാണെന്ന്‌
അറിയാമായിരുന്നു.

എഴുത്തുകാരി.

മനു said...

പൊന്നു വൈദ്യരേ..
ഞാന്‍ പരീക്ഷിക്കാന്‍ പോവാട്ടോ
എന്റെ ബൂലോഗ പുണ്യാളാ ഇന്നെ കാത്തോളണേ..

ബയാന്‍ said...

വെള്ളമടി ഇപ്പോള്‍ പഴയപോലെ ഇല്ല; വായിച്ചയുടനെ രണ്ടു ഗളാസ്സു കുടിച്ചു; 5-6 ഗ്ലാസ്സിന്റെ കപാകിറ്റിയില്ല; നീ യാളു കൊള്ളാലോ മാഷെ ; ആളെ വെള്ളം കുടിപ്പിക്കാണിറങിയിരിക്കുകയാണോ..

തറവാടി said...

good post

SAJAN | സാജന്‍ said...

വെള്ളം കുടിക്കുന്നത് വളരെ നല്ലതാണെന്ന് അറിയാമായിരുന്നു എങ്കില്‍ കൂടെയും ഇത്രയും സിസ്റ്റമാറ്റിക്ക് ആയിട്ട് ചെയ്താലുള്ള ഗുണം ഉള്‍പ്പെടെ എഴുതിയതിനു നന്ദി!!

അജി said...

എനിക്കും ലഭിച്ചിരുന്നു ഇ-മെയില്‍, അതിനുമുന്‍പേ ദേവേട്ടന്റെ, ചില പോസ്റ്റുകളില്‍ വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ചെഴുതിയിട്ടുണ്ട്.അതലാം വായിച്ചതിന് ശേഷമാണ്, ഞാന്‍ വെള്ളമടി തുടങ്ങിയത്.ഒരു ദിവസം അഞ്ചോ ആറോ ലിറ്റര്‍ കുടിക്കും, അതിനനുസരിച്ചു മൂത്രവും ഒഴിക്കും. എന്റെ ചില അനുഭവങ്ങള്‍: (ഗള്‍ഫില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക്)പൊടിക്കാറ്റു മൂലമുണ്ടാവുന്ന തലവേദന അകറ്റാന്‍, പനഡോളിന് പകരം ഒരു ലിറ്റര്‍ വെള്ളം കുടിക്കുക. പനഡോളിനേക്കാള്‍ ഫലം ചെയ്യും ഉറപ്പ്, യുവത്വം നില നിര്‍ത്താനും വെള്ളമടി (സാന്‍ഡോയുടെ വെള്ളമടിയല്ല) നല്ലതാണ്.വിശദമായി ദേവേട്ടന്‍ പറയും.. മൈക്ക് ദേവേട്ടന്റെടുത്ത് കൊടുക്കുന്നു... ഹെലോ..ഹെലോ.. കൊല്ലത്തുള്ള ദേവേട്ടന്‍ ഇവിടെയങ്ങാനുമുണ്ടെങ്കില്‍, ദയവു ചെയ്ത് ഇവിടെ വരണമെന്നഭ്യര്‍ത്ഥിക്കുന്നു.

Dileep said...

ഞാനും വെള്ളമടി ഒരു ശീലമാക്കിയാലോ എന്നാണ് ആലോചിക്കുന്നത്

Afsal Ahsani said...

അല്‍ഹംദുലില്ലാഹ്.....വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ നന്ന് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്...പക്ഷേ പല്ല് തേക്കാതെ കുടിക്കണം എന്ന് അറിയില്ലായിരുന്നു....ഏതായാലും ഒന്ന് പരീക്ഷിച്ചു കളയാം.....