Saturday, March 24, 2007

ഞങ്ങളെ തല്ലണ്ടമ്മാവാ..(അല്ലെങ്കില്‍തന്നെ തല്ലാന്‍ അമ്മാവന്‍ ആരാ?

ഇന്നലെ രാത്രി മുഴുവന്‍ ഇരുന്ന് ആസ്ട്രേലിയ-സൌത്ത് ആഫ്രിക്ക മാച്ച് കണ്ടു. അണൊഫിഷ്യല്‍ ഫൈനല്‍ എ‍ന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത മത്സരം ആദ്യന്തം ജീവസ്സുറ്റത് തന്നെയായിരുന്നു. താരതമ്യേന ജൂനിയര്‍ ആയിരുന്ന ഗ്രേയം സ്മിത്തിനെ ക്യാപ്റ്റനാക്കിയപ്പൊള്‍ മുറുമുറുത്തവര്‍ ഇന്നലത്തെ അദ്ദേഹത്തിന്റെ ലീഡര്‍ഷിപ് ക്വാളിറ്റിയും അഗ്രസ്സിവ് ബാറ്റിംഗും കാണേണ്ടതു തന്നെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ 83 റ
ണ്‍‍സിനു തോറ്റെങ്കിലും എത്ര ‘ലൈവ്‌ലി’യായിരുന്നെന്നോ മത്സരം!

ഇന്‍ഡ്യയിലെ ക്രിക്കറ്റ് തമ്പുരാക്കന്മാര്‍ (Cricket is our religion, Sachin is our God എന്ന ബാനര്‍, World cup special albums, various super promotions എന്നിവ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?) വെറും കടലാസുപുലികള്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അവരെ ശിക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നവരോ: പണവും സ്വാധീനവും പാര്‍ട്ടിയും സ്വന്തവുമൊക്കെ നോക്കി മാത്രം ടീം സെലക്റ്റ് ചെയ്യുന്ന രാഷ്ടീയക്കോമരങ്ങളും!

ഭാരതത്തിന്റെ അഭിമാനമായിരുന്ന ഹോക്കി നശിപ്പിച്ച അതേ Political coterie ഇന്നിപ്പോള്‍ അതേ 'modus operandi" യില്‍ അതേ ആയുധങ്ങളാല്‍ ക്രിക്കറ്റും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

കേള്‍ക്കൂ:

‘പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമെന്ന് ശരദ് പവാര്‍.“
- ചാപ്പല്‍ പൊക്കിക്കൊണ്ടുവന്ന പുതുമുഖങ്ങള്‍ ഇപ്പോഴെവിടെ?
“ചാപ്പലിണ്ടെ കോണ്ട്രാക്റ്റ് പുതുക്കില്ലത്രെ! “
-ഓ, കുരുതിക്കൊരു ബലിമൃഗം വേണമല്ലോ? ചാപ്പല്‍ പറയുന്നത് കേല്‍ക്കാന്‍ ഇവരാരെങ്കിലും എപ്പോഴെങ്കിലും മനസ്സു വയ്ച്ചിരുന്നൊ?
“നാം സൂപര്‍ 8-ല്‍ എത്താന്‍ യോഗ്യരല്ല- ദ്രാവിഡ്”
-സേവാഗിനേയും കുംബ്ലെയേയും ടീമില്‍ നിലനിറുത്താന്‍ വാശി പിടിച്ചപ്പോള്‍ മനസ്സില്‍ എന്തായിരുന്നു?
-സചിനേയും അഗാര്‍ക്കറേയും റ്റീമില്‍ കുത്തിക്കേറ്റിയ മുംബായ് ലോബ്ബിയും ബിസിനസ്സ് ലോബ്ബിയുമെന്തേ മിണ്ടാത്തേ?
-പല്ലുപോയ ബംഗാള്‍ കടുവാ ഗാംഗുഭായ്‌യെ കുത്തിക്കേറ്റിയ കമ്മ്യൂണിസ്റ്റ് ലോബ്ബിയോ?

ബൌണ്ടറിയില്‍ നിന്നൊരു ‘ത്രോ’ വരുമ്പോള്‍ ഒഴിഞ്ഞുമ്മാറുന്ന ഭാജി പ്രാചിയെ നാം എന്നും കാണുന്നതല്ലേ?
ഫീള്‍ഡിംഗ് നടത്തുന്ന പണ്ടത്തെ ‘എവറെഡി’യുവരാജിനെ അടുത്തെങ്ങാനും കണ്ടവരുണ്ടോ?


നമുക്കീ അതിരു കവിഞ്ഞ ആഘോഷങ്ങളൊക്കെ ഒന്നു നിര്‍ത്തേണ്ട കാലമായെന്ന് തോന്നുന്നില്ലേ? കേരളത്തീന്നൊരുത്തന്‍ ടീമിലെത്തിയപ്പോഴേക്കും നാം കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ എന്തൊക്കെയായിരുന്നു? ന്യൂസ് പേപ്പറുകള്‍, വീക്കിലികള്‍, പെണ്‍ മാസികകള്‍ എല്ലാം നിറയെ മൊബൈലേന്തിയ പയ്യനും പയ്യന്റെ ഫാമിലിയും കൂട്ടുകാരും അയള്‍ക്കാരും! (ഇവിടെ സാന്‍ഡോസിനെ ഞാന്‍ നന്ദിപൂര്‍വം സ്മരിക്കുന്നു!)

ഇന്നലെ:

നിര്‍ഭാഗ്യകരമായി സ്മിത്ത് retired hurt ആയില്ലെങ്കില്‍, വാട്സന്റെ ബൌണ്ടറിയില്‍ നിന്നുള്ള direct hit വഴി ഡിവില്ലിയേര്‍സ് runout ആയില്ലെങ്കില്‍.....എത്ര ആവേശകരമായ ഒരു അന്ത്യമാണുണ്ടാകുമായിരുന്നത്!!

ഇവിടെ ഞാന്‍ നിര്‍ത്തുന്നു: ഇനി നിങ്ങള്‍ ഏറ്റെടുത്തോളൂ- ദില്‍ഭാ, പൂയ്......

4 comments:

kaithamullu - കൈതമുള്ള് said...
This comment has been removed by the author.
kaithamullu - കൈതമുള്ള് said...

കേള്‍ക്കൂ:

‘പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമെന്ന് ശരദ് പവാര്‍.“
- ചാപ്പല്‍ പൊക്കിക്കൊണ്ടുവന്ന പുതുമുഖങ്ങള്‍ ഇപ്പോഴെവിടെ?
“ചാപ്പലിണ്ടെ കോണ്ട്രാക്റ്റ് പുതുക്കില്ലത്രെ! “
-ഓ, കുരുതിക്കൊരു ബലിമൃഗം വേണമല്ലോ? ചാപ്പല്‍ പറയുന്നത് കേല്‍ക്കാന്‍ ഇവരാരെങ്കിലും എപ്പോഴെങ്കിലും മനസ്സു വയ്ച്ചിരുന്നൊ?
“നാം സൂപര്‍ 8-ല്‍ എത്താന്‍ യോഗ്യരല്ല- ദ്രാവിഡ്”
-സേവാഗിനേയും കുംബ്ലെയേയും ടീമില്‍ നിലനിറുത്താന്‍ വാശി പിടിച്ചപ്പോള്‍ മനസ്സില്‍ എന്തായിരുന്നു?

കരീം മാഷ്‌ said...

ചാപ്പലിനെ കെട്ടുവള്ളത്തിലെഴുന്നള്ളിച്ചതും കൊഞ്ചുകറി രുചിപ്പിച്ചതും വെറുതെയായല്ലെ!
ഇതു തന്നെയാണ് ക്രിക്കറ്റിന്റെ ശാപവും.
ശ്രീശാന്തിന്റെ അമ്മായി ചേമ്പു കൂട്ടുമോ എന്ന അന്ന്വേഷണാതമക പത്രപ്രവര്‍ത്തനം കളിക്കാരെ ദേവന്മാരാക്കുന്നു. അവരുടെ കൊമേര്‍സ്യല്‍ വാല്യു കൂട്ടുന്നു.പിന്നെ കുത്തകകള്‍ കൊണ്ടു നടന്നു വിറ്റു കാശാക്കുന്നു.
കളിയെ കളിച്ചു നേടുന്നത് ആരാണിപ്പോള്‍!

kaithamullu - കൈതമുള്ള് said...

അതെ കരീം മാഷേ,
കളിക്കാന്‍ പഠിച്ചവരും കളിക്കുന്നവരും പുറത്തുള്ളവര്‍ തന്നെ!
ക്രിക്കറ്റിനെപ്പറ്റി സംസാരിക്കകൂടിയില്ലെന്ന് വിചാരിച്ചിരുന്നവനാ ഞാന്‍. പക്ഷേ ‘കണ്ട്രോള്’ കിട്ടിയില്ലാ ഇന്നലെ.
-‘സോറി’