Monday, July 9, 2007

സീ പി ഐ യും കോണ്‍ഗ്രസ്സുമായി ടാറ്റായുടെ ഗൂഢാലോചന

മാധ്യമത്തിലെ ഈ വാര്‍ത്ത താത്പര്യമുള്ളവര്‍ക്ക് വാ‍യിക്കാം.


http://www.madhyamamonline.com/fullstory.asp?nid=40380&id=4

11 comments:

Kaithamullu said...

ഇന്നത്തെ മാധ്യമത്തിലെ വാര്‍ത്ത

സാരംഗി said...

സീ പി ഐ യും?
കഷ്ടം തന്നെ. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ടി വി ന്യൂസില്‍ കേട്ടിരുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൈതമുള്ളേ, മൂന്നാറിലെ ടാറ്റയുടെ ഭൂമികയ്യേറ്റത്തെക്കുറിച്ച്‌ ആദ്യമായി എന്തെങ്കിലുമൊരു വസ്തുനിഷ്ഠമായ ലേഖനംവന്നത്‌ മാധ്യമത്തില്‍ പി.കെ പ്രകാശിന്റെ വകയായിട്ടായിരുന്നു.പിന്നീടു പലപ്പോഴും മാധ്യമത്തില്‍ ഇത്തരം കയ്യേറ്റ വാര്‍ത്തകള്‍ ഇടം നേടി. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഈ ലേഖനത്തില്‍പറഞ്ഞതിലും കുറേയേറെ ക്കാര്യങ്ങള്‍ പ്രകാശ്‌ ഏഷ്യാനെറ്റിന്റെ ന്യൂസ്‌ അവറിലും, ഇന്‍ഡ്യാവിഷന്റെ ന്യൂസ്‌ നൈറ്റിലും വസ്തുനിഷ്ഠമായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്ക്‌ ഒരിക്കലും മറുപടിയായി വാദമുഖങ്ങളുയര്‍ത്താനോ അദ്ദേഹത്തിന്റെ ആരോപണങ്ങളെ ഘണ്ഡിക്കുവാനോ പ്രകാശിന്റെയൊപ്പം പങ്കെടുത്ത കോണ്‍ഗ്രസ്‌ നേതാവ്‌ എം. ഐ ഷാനവാസിനായില്ല. പകരം വനം മന്ത്രി ബിനോയി വിശ്വത്തിന്റെയും , റവന്യൂ മന്ത്രി രാജേന്ദ്രന്റേയും വക്കീലിനെപ്പോലെ അച്ചുതാനന്ദനെ കണ്ണുമടച്ച്‌ എതിര്‍ക്കുവാനുമാണ്‌ ശ്രമിച്ചത്‌.ഒരു ഘട്ടത്തിലും ഷാനവാസ്‌ രാജേന്ദ്രനേയോ, ബിനോയിവിശ്വത്തെയോ ആക്രമിച്ചില്ലെന്നതും കൗതുകമായിരുന്നു. എന്നാലിന്ന് പ്രകാശിന്റെ ഈ റിപ്പോര്‍ട്ട്‌ വായിച്ചപ്പോള്‍ അതില്‍ അത്ഭുതമില്ലെന്ന് മനസ്സിലയി. പ്രകാശിന്റെ റിപ്പോര്‍ട്ടുകള്‍ വസ്തു നിഷ്ഠവും, തെളിവിന്റെയടിസ്ഥാനത്തിലുമുള്ളവയാണ്‌.ടാറ്റയുടെ ബോര്‍ഡ്‌ എടുത്തു മാറ്റി അവിടെ കേരളസര്‍ക്കാരിന്റെ ബോര്‍ഡ്‌ വെച്ച്‌ മുഖ്യമന്ത്രി ഏറ്റെടുത്തസ്ഥലം ടാറ്റ കയ്യേറിയിരുന്നതല്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞതിനേക്കാളും ഉറപ്പാണ്‌ ഷാനവാസിനും പിന്നെ അവിടം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിക്കും. ഉമ്മന്‍ ചാണ്ടിക്ക്‌ പിന്നെ കയ്യേറ്റം കാണണമെങ്കില്‍ സ്വന്തം തറവാട്‌ വരെയൊന്ന് പോയി നോക്കിയാല്‍ പോരേ എന്തിന്‌ മൂന്നാര്‍ വരെ പോകണം? ടാറ്റയ്ക്‌ മൂന്നറിലൊരിഞ്ച്‌ ഭൂമി സ്വന്തമായില്ലെന്നും, രത്തന്‍ ടാറ്റ്‌ അവിടെ ഭൂമിയൊന്നും സമ്പാദിച്ചിട്ടില്ലെന്നും ഇതെല്ലാം കേരള സര്‍ക്കരിന്റെ (ഇവടുത്തെ ജനങ്ങളുടെ വക) ഭൂമിയാണെന്നും, പാട്ടത്തിന്‌ കൃഷിചെയ്യാന്‍ കൊടുത്ത സ്ഥലം മുറിച്ചു വില്‍കാനും, സ്ഥലത്തിന്റെ വിസ്‌തൃതി വര്‍ധിപ്പിക്കാനും ടാറ്റയ്ക്ക്‌ ആര്‌ അധികാരം നല്‍കിയെന്ന് പ്രകാശിന്റെ ചോദ്യത്തിന്‌ ടാറ്റയുടെ നിയമോപദേശകന്‍ ദാമുവിന്‌ മറുപടിയുണ്ടായിരുന്നില്ല.ദാമുവിന്റെ ശബ്ദത്തിന്റെ പ്രതിധ്വനിപോലെയായിരുന്നു ഷാനവാസിന്റെ വളുവളുത്ത വര്‍ത്തമാനം. ഇത്‌ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം കണ്ടുകൊണ്ടിരിക്കുന്നുവെന്നൊരു തോന്നലുണ്ടായാല്‍ കൊള്ളാം. ഇതിലും ആധികാര്യതയോടെ നന്നായി സംസാരിക്കാന്‍ പി. സി. ജോര്‍ജ്ജിന്‌ കഴിഞ്ഞു.ഇപ്പറയുന്ന ഞാനും ഒരു മലക്കം മറിച്ചില്‍ കണ്ട്‌ അച്ചുതാനന്ദനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. പക്ഷേ പിന്നീടാലോചിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, അച്ചുതാനന്ദന്‍ അപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്തത്‌ തെറ്റായിരിക്കാം പക്ഷേ മനുഷ്യ സഹജമായ കുറച്ചു തെറ്റുകള്‍ പ്റ്റിയത്‌ മാറ്റി നിര്‍ത്തിയാല്‍, ഇത്തരം ഒരു കാര്യത്തിന്‌ മുന്നിട്ടിറങ്ങിയതിലെ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും,നന്മയും ഞാന്‍ കാണാതെ പോയത്‌ ശരിയായില്ലെന്ന് പിന്നീട്‌ തോന്നി. ഏതായാലും ഉമ്മന്‍ ചാണ്ടിയേക്കാളും ഈ ഷാനവാസിനേക്കളും, അദ്ധേഹത്തിനേതാവ്‌ രമേശിനേക്കാളും വളരെ വളരെ ഭേദമാണ്‌ അച്ചുതാനന്ദനെന്ന് തിരിച്ചറിയുന്നു. ഏതായാലും കാത്തിരുന്നു കാണാം ടാറ്റ, സി.പി.ഐ. കോണ്‍ഗ്രസ്‌ അച്ചുതണ്ടിന്റെ ബലം വരും ദിവസങ്ങളില്‍ അല്ലേ?

സാജന്‍| SAJAN said...

കൈതമുള്ള് ചേട്ടാ ബാക്കിയുള്ളവര്‍ പറയുന്നതൊക്കെ പൊളിയാണെന്ന് വെയ്ക്കാം പക്ഷേ, രാജു നാരായണസ്വാമിയുടെ റിപ്പോര്‍ട്ടോ?
അതിനു വി എസ് അങ്ങേരെ വിളിച്ചു ഭീഷണിപ്പെടുത്തിയതോ, സുരേഷ് കുമാറിന്റെ പ്രസ്താവനയോ?
അതിനൊക്കെ ആരു മറുപടി പറയും, ഇനി അവരേയും ടാറ്റ വിലക്കെടുത്തെന്ന് പറയേണ്ടി വരുമോ?
ഇപ്പോഴത്തെ സര്‍‌വപ്രശ്നങ്ങളുടേയും മൂലകാരണങ്ങളില്‍ ഒന്ന് അച്ചുമാമന്‍ നാട്ടുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ കാണിച്ചു കൂട്ടുന്ന വിവരമില്ലായ്മ ആണ്:)

മുസാഫിര്‍ said...

Et tu Tata,ടാറ്റ ഇത്തരം നാറിയ ഇടപാടിനൊന്നും പോകാറില്ലെന്നാണല്ലോ കേട്ടിരിക്കുന്നത് ശശിയേട്ടാ.

Kaithamullu said...

സാരംഗീ, ഷാനവാസ്, മുസാഫിര്‍,

സി പി ഐ ഓഫീസ് കൈയേറി 18 ദിവസതിന് ശേഷം, ദൌത്യസേന ടാറ്റായെ കൈവയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഇസ്മായിലും പന്ന്യനും മൂന്നാറില്‍ പോയി നടത്തിയ പൊറാട്ട് നാടകത്തോടെയാണ് നാട്ടുകാര്‍ അവരെ സംശയിക്കാന്‍ തുടങ്ങിയത്. പന്ന്യന്‍ അച്ചുമ്മാനെ പരസ്യമായി വെല്ലുവിളിച്ചതോടെ സംഗതികലള്‍ പകല്‍ പോലെ വ്യക്തമായി. (പേര്യാ മരമ്മുറി പോലെ രവീന്ദ്രന്‍ പട്ടയം ഒതുക്കാന്‍ ഇത്തവണ ഇസ്മായിലിന് കഴിഞ്ഞതുമില്ല)

പിന്നെ രാജേന്ദ്രന്‍ അസംബ്ലിയില്‍ പറഞ്ഞത് വ്യക്തമായ ഒരു പ്ലാന്‍ മനസ്സില്‍ കരുതിയാണ്.വിചാരിച്ചപോലെ സീ പി എം (പിണറായി)ക്കാര്‍ കൂട്ട് വരാതെയായപ്പോള്‍ അതും പാളി.

നാട്ടുകാര്‍ അച്ചുമ്മാന്റെ കൂടെയാണെന്ന് മനസ്സിലാക്കിയ,ദേശാഭിമാനി കോടികളുടെ ആരോപണം നേരിടുന്ന ഈ സമയത്ത്, അച്ചുമ്മാനെ തള്ളിപ്പറഞ്ഞാല്‍ ആപത്താണെന്ന് കണ്ട വൈക്കം വിശ്വന്‍ ചാടിയെണീറ്റ്, അച്ചുമ്മാന്റെ രക്ഷക്കെത്തി.മറുവശത്ത് സി പി ഐ കേന്ദ്രനേതൃത്വത്തിന്റെ ഉപദേശപ്രകാരം സി.ദിവാകരന്‍ അച്ചുമ്മാനെ കണ്ട് സംഗതി തണുപ്പിക്കുന്നു,അനുരഞ്ജനമാക്കുന്നു, നീതീകരിക്കുന്നു.

ജോണ്‍ പെരുവന്താനം, പി സി. ജോര്‍ജ്ജ്, പി കെ പ്രകാശന്‍, മുന്‍ ചീഫ് സെക്രട്ടറി സീ പി നായര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ പറയുന്നതെന്തെന്ന് ശ്രദ്ധിക്കാന്‍ ശ്രമിക്കണം, സാജാ. പത്രവാര്‍ത്തകള്‍, അതും നുണരമപോലുള്ളവ പറയുന്നത്, അപ്പാടെയങ്ങ് വിശ്വസിക്കരുത്.

രാജു നാരായണസ്വാമി, സുരേഷ് കുമാര്‍, ൠഷിരാജ് സിംഗ്, സിബി മാത്യൂ - ഇവരെല്ലാം അവരവരുടെ ഫീള്‍ഡില്‍ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുന്നവരാണ്.അവരെ തെറ്റായ വാര്‍ത്തകള്‍ നല്‍കി സ്വാധീനിക്കാം എന്ന് ധരിക്കുന്നുവോ, സാജന്‍?

ടാറ്റായെപ്പറ്റി ഇങ്ങനെയാണൊ ധാരണ, മുസാഫിര്‍? അത് ആ ടാ‍റ്റാ, ഇത് ദാമുവിന്റെ ടാറ്റാ!

(ഇത്രയും എഴുതിയത് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്ന് വന്നത് കൊണ്ടോ അച്ചുമ്മാന്റെ ഫോട്ടോ വച്ചാരാധിക്കുന്നതു കൊണ്ടോ അല്ല, ഒരു സാധാരണക്കാരന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്)

സാജന്‍| SAJAN said...

രാജു നാരായണസ്വാമി, സുരേഷ് കുമാര്‍, ൠഷിരാജ് സിംഗ്, സിബി മാത്യൂ - ഇവരെല്ലാം അവരവരുടെ ഫീള്‍ഡില്‍ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുന്നവരാണ്.അവരെ തെറ്റായ വാര്‍ത്തകള്‍ നല്‍കി സ്വാധീനിക്കാം എന്ന് ധരിക്കുന്നുവോ, സാജന്‍?

ഇത് ഒന്നു കൂടെ ഒന്നു വിശദമാക്കാമോ?

പിപ്പിള്‍സ്‌ ഫോറം. said...

സമൂഹത്തിന്ന് എന്നും വിശ്വാസിക്കാവുന്ന ഉദ്യോഗസ്ഥന്മാരാണ്‌ സുരേഷ്‌ കുമാര്‍,രാജൂ നാരായണസ്വാമി,ഋഷിരാജ്‌ സിംഗ്‌ എന്നിവരും കേരളഭരണത്തിന്ന് നേതൃത്വം കൊടുക്കുന്ന ജനകിയ നേതാവ്‌ മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദനും.അതുകൊണ്ടുതന്നെയാണ്‌ അദ്ദേഹത്തിന്നെതിരെ ഉപജാകസംഘം കള്ളപ്രചചരണങ്ങള്‍ അഴിച്ചുവിടുന്നതും. അതിനെ ചെറുക്കേണ്ടത്‌ ചിന്തിക്കുന്ന മനുഷ്യരുടെ കടമയും കര്‍ത്തവ്യവുമാണ്‌.

Kaithamullu said...

സാജന്‍,
അവര്‍ക്കെതിരെ, അല്ലെങ്കില്‍ അവരില്‍ ചിലര്‍ക്കെതിരെ, അച്ചുമ്മാന്‍ ആഞ്ഞടിക്കുന്നു, അവരെ തെറി വിളിക്കുന്നു, അവര്‍ സുരക്ഷിതരല്ല എന്നൊക്കെ നുണരമ പറയുന്നതിനെയാണ് ഞാനുദ്ദേശിച്ചത്.
(മറ്റൊന്നുമല്ല.)

കാര്യങ്ങള്‍ക്ക് മുന്‍പത്തെ വേഗതയില്ല, ബ്രേക് ഇട്ടിരിക്കുന്നൂ, അട്ടിമറിക്കുന്നു എന്നൊക്കെ പറയുന്നവര്‍ക്ക് ലജ്ജയുണ്ടെങ്കില്‍ (!)....
വേണ്ടാ, സ്വന്തം ഭരണ കാലത്ത് ഒരു ചെരുവിരലനക്കാന്‍ തുനിയാതിരുന്നവരാ‍...!

(ഇനി ഈ മിഷ്യന്‍ ജനങ്ങളാണ് ഏറ്റെടുക്കേണ്ടത്, ആരെങ്കിലും ഇടക്കു വന്നാല്‍ അവരെ ചെവിയില്‍ തൂക്കി ചന്തിയില്‍ ഈര്‍ക്കില്‍ കൊണ്ട് രണ്ടടി...)

പീപ്പിള്‍സ് ഫോറം, നന്ദി!

Rashid Padikkal said...

ഞാനും യോജിക്കുന്നു.

Kaithamullu said...

നന്ദി, റഷീദ്