Monday, February 12, 2007

വെയില്‍

ധ്രുതിയില്‍ ഒരു കുറിപ്പ്:

ഇന്നലെ ഞാന്‍ ഒരു തമിഴ് ഫിലിം കണ്ടു: വെയില്‍.

നമ്മുടെ ഭാവന അഭിനയിക്കുന്നതിനാലാണ് എന്റെ പ്രിയതമ ആ വി സി ഡി എടുത്തത്. അധികമൊന്നും പ്രതീക്ഷിച്ചല്ല ഞാനും കാണാനിരുന്നത്. കുറ്റങ്ങളും കുറവുകളും ധാരാളം പറയാന്‍ കാണും.
പക്ഷെ പറയട്ടേ: വളരെ നല്ല ഒരു ചിത്രം.

- തനിമയുള്ള ചിത്രങ്ങളെടുക്കാന്‍ നമുക്കിനി തമിഴന്മാര്‍ക്ക് ശിഷ്യപ്പെടാം, അല്ലേ?

3 comments:

സു | Su said...

:)

Steve de Ron said...

നല്ല സിനിമയാണ് വെയില്‍.വസന്തബാലന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ഷങ്കറാണ്. ആ ചിത്രത്തില്‍ പശുപതിയുടെ നായികയായി അഭിനയിച്ചിരിക്കുന്നത് മലയാള സീരിയല്‍ താരം അര്‍ച്ചനയാണ്. എ ആര്‍ റഹ്മാന്‍റെ ബന്ധുവായ ജി വി പ്രകാശാണ് സംഗീത സംവിധായകന്‍.

നല്ല ചിത്രമാണെങ്കിലും ഇടവേളയ്‌ക്കു ശേഷം അടിക്കടി പാട്ടുകള്‍ കുത്തിത്തിരുകിയത് ബോറടിപ്പിക്കും.

Kaithamullu said...

രവിശങ്കരാ,
വെയില്‍ കാന്‍ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് വാര്‍ത്ത. ചിത്രം കണ്ടപ്പോള്‍ അതിനെപ്പറ്റി എഴുതണമെന്ന് തോന്നിയത് തികച്ചും സ്വാഭാവികം, അല്ലേ?