Tuesday, July 10, 2007

നമ്മുടെ സിരകളീലോടുന്നത് ചോരയോ ചാരായമോ?

ഏറെ നാളായി ഇതിനെപ്പറ്റി എഴുതണമെന്ന് വിചാ‍രിച്ചിട്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ടീവി തുറന്നാല്‍ കാണുന്ന ‘അശ്ലീല’ ദൃശ്യങ്ങള്‍ മനസ്സിനെ വല്ലാതെ മഥിക്കുന്നതു കൊണ്ടാണീ കുറിപ്പ്:

-പ്രൈവറ്റ് ബസ്സുകള്‍ 15 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കും എന്ന് പ്രഖ്യാപിക്കുന്നു. (അവരുടെ ഭാഗം ശരിയാണോ അല്ലയോ എന്ന് പിന്നെ ചിന്തിക്കാം; സര്‍ക്കാരവരെ ചര്‍ച്ചക്ക് വിളിച്ചിട്ടും ഉണ്ട്.) എന്നാല്‍ മിനിയാന്നും ഇന്നലെയുമായി KSU ക്കാരെന്ന പേരില്‍ കുറെ ഗുണ്ടകള്‍ കാട്ടിക്കൂട്ടുന്നതെന്താണു?

നേരെ ഓഫീസില്‍ ഓടിക്കയറുക, അവിടെയുള്ളതെല്ലാം തല്ലിത്തകര്‍ക്കുക, (പോലീസുകാരനെ ഒരു കൈ കൊണ്ട് തള്ളിമാറ്റിയാണ് മറ്റേ കൈ കൊണ്ട് തകര്‍ക്കല്‍ പ്രയോഗങ്ങള്‍...
‍..ഹാ‍ാഹാ‍ാ)

ഇതാണോ പ്രതിഷേധം?
ഇങ്ങനെയാണോ പ്രതിഷേധിക്കുക?

പ്രൈവറ്റ് ബസ്സുകാരോ?
ഇന്നലെ കോഴിക്കോടും എര്‍ണാകുളത്തും ഹര്‍ത്താല്‍ നടത്തി.
ഇന്ന് തൃശ്ശൂരും കണ്ണൂരും.
വലയുന്നത് പാവപ്പെട്ട ജനങ്ങളും, വിദ്യാര്‍ഥികളും, യാത്രക്കാരും.
അവര്‍ക്കെന്താ?

വിഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വച്ച് ഇതില്‍ പങ്കെടുത്തവരെ ജാമ്യമില്ലാവാറണ്ടില്‍
അറസ്റ്റ് ചെയ്ത് ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സെടുക്കാന്‍ വകുപ്പില്ലേ?

മുഴുവന്‍ നഷ്ടപരിഹാരവും ഇവരില്‍ നിന്ന് മാത്രം ഈടാക്കാന്‍ കഴിയില്ലേ?

KSU എന്ന മൃതസംഘടനയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ അക്രമസമരങ്ങളാണോ വഴി?

ബ്രഹ്മപുരം പ്രശ്നം പരിഹരിച്ച ശേഷം ഇന്നലെ യൂത്തന്മാരുടെ അവിടേക്കുള്ള മാര്‍ച്ച് കൌതുകകരമായി. അതേപോലെ ആളില്ലാ യുവമോര്‍ച്ച ഇന്നലെ സെക്രട്ടേറിയട്ടില്‍ പ്രകടനം നടത്തിയതെന്തിനെന്നോ: പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍!

അക്രമസമരങ്ങളുടെ ആശാന്മാര്‍ ഭരിക്കുമ്പോള്‍ ഇതൊക്കെത്തന്നേയേ പ്രതീക്ഷിക്കാവൂ, അല്ലേ? അറ്റ്ലീസ്റ്റ്, അവരുടെ അക്രമസമരമെങ്കിലും ഉണ്ടാവില്ലല്ലോ!

7 comments:

kaithamullu : കൈതമുള്ള് said...

....വിഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വച്ച് ഇതില്‍ പങ്കെടുത്തവരെ ജാമ്യമില്ലാവാറണ്ടില്‍
അറസ്റ്റ് ചെയ്ത് ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സെടുക്കാന്‍ വകുപ്പില്ലേ?

മുഴുവന്‍ നഷ്ടപരിഹാരവും ഇവരില്‍ നിന്ന് മാത്രം ഈടാക്കാന്‍ കഴിയില്ലേ?

KSU എന്ന മൃതസംഘടനയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ അക്രമസമരങ്ങളാണോ വഴി?

Sul | സുല്‍ said...

വിരോധാഭാസങ്ങള്‍!!!

G.manu said...

keralam pOkkaa mashe.

ദില്‍ബാസുരന്‍ said...

അടിച്ച് എല്ലൊടിക്കുകയാണ് വേണ്ടത് പോലീസ് പൊതുമുതല്‍ നശിപ്പിക്കുന്നവരെ. അതെങ്ങനെയാ? ഭരണം മാറിയാല്‍ ഈ യൂത്തന്മാര്‍ കഞ്ഞികുടി മുട്ടിക്കില്ലേ എന്ന് അവരും ചിന്തിയ്ക്കും.

തറവാടി said...

പുറത്തുനിന്ന് നോക്കുമ്പോളുള്ള ചോരത്തിളപ്പൊന്നും ഉള്ളില്‍ ആകുമ്പോള്‍ ഉണ്ടാവില്ല

ന്‍റ്റെ കൈതേ ,

അതാണിവിടത്തെ പ്രശ്നവും

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൈതമുള്ളേ,തങ്കളുടെ പോസ്റ്റ്‌ വായിച്ചു,സമാനമായ ചിന്തകള്‍ തന്നെയാണ്‌ ഞാന്‍ എന്റെ
"ഒരു എട്ടണ സമരം കൂടി." എന്ന പോസ്റ്റിലൂടെയും നടത്തിയതെന്ന ചൂണ്ടിക്കാട്ടലിനു നന്ദി, ആശംസകള്‍! പോസ്റ്റിന്റെ തലക്കെട്ട്‌ കൊള്ളാം!

Meenakshi said...

രാഷ്ട്റീയക്കാര്‍ , കുട്ടികൊരങ്ങന്‍മാരെ കൊണ്ട്‌ ചുടുചോറ്‌ വാരിക്കുന്നു അല്ലാതെന്ത്‌ പറയാന്‍!